KOYILANDY DIARY.COM

The Perfect News Portal

ഝാര്‍ഖണ്ഡില്‍ മന്ത്രിയുടെ വീട്ടുസഹായിയുടെ വീട്ടില്‍ നിന്നും ഇ ഡി പിടിച്ചെടുത്തത് 25 കോടി രൂപ

ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ഇഡി നടത്തിയ റെയ്ഡില്‍ ഝാര്‍ഖണ്ഡ് ഗ്രാമവികസന വകുപ്പ് മന്ത്രി അലംഗീര്‍ ആലത്തിന്റെ വീട്ടുസഹായിയുടെ വീട്ടില്‍ നിന്നും 25 കോടി രൂപ പിടിച്ചെടുത്തു. മന്ത്രിയുടെ സഹായി സഞ്ജീവ് ലാലിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത പണം നോട്ടെണ്ണല്‍ യന്ത്രത്തിന്റെ സഹായത്തോടെ എണ്ണിത്തിട്ടപ്പെടുത്തുകയാണ്.

തദ്ദേശവികസന വകുപ്പിലെ അഴിമതിയില്‍ പരിശോധന തുടരുകയാണ്. തദ്ദേശ വികസന വകുപ്പിലെ പദ്ധതി നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ഇഡി കള്ളപ്പണ ഇടപാട് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു.

 

ജാര്‍ഖണ്ഡ് മന്ത്രി അലംഗീര്‍ ആലമിന്റെ പേഴ്സണല്‍ സെക്രട്ടറി സഞ്ജീവ് ലാലിന്റെ വീട് ഉള്‍പ്പെടെ റാഞ്ചിയിലെ ഒന്നിലധികം സ്ഥലങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച റെയ്ഡ് നടത്തുകയായിരുന്നു. ജാര്‍ഖണ്ഡിന്റെ ഗ്രാമവികസന മന്ത്രിയാണ് അലംഗീര്‍ ആലം. ജാര്‍ഖണ്ഡ് ഗ്രാമവികസന വകുപ്പിലെ ചില പദ്ധതികളുടെ നടത്തിപ്പിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് റെയ്ഡുകള്‍.

Advertisements
Share news