തുടർച്ചയായി വ്യക്തിഹത്യ നടത്തിയത്കൊണ്ടൊന്നും ജനങ്ങൾ ഏല്പിച്ച ഉത്തരവാദിത്വ നിർവഹണത്തിൽ നിന്നും പിന്നോട്ട് പോകില്ല; ആര്യ രാജേന്ദ്രൻ

തുടർച്ചയായി വ്യക്തിഹത്യ നടത്തിയത്കൊണ്ടൊന്നും ജനങ്ങൾ ഏല്പിച്ച ഉത്തരവാദിത്വ നിർവഹണത്തിൽ നിന്നും പിന്നോട്ട് പോകില്ല എന്ന് മേയർ ആര്യ രാജേന്ദ്രൻ. ആര്യ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ദൃശ്യമാധ്യമങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും തുടർച്ചയായി വ്യക്തിഹത്യ നേരിടുകയാണ്. ഔദ്യോഗിക മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച വ്യക്തിയ്ക്ക് എതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ആ വ്യക്തിയെ അറസ്റ്റ് ചെയ്തു എന്ന് അറിയാൻ കഴിഞ്ഞുവെന്നും ആര്യ പറഞ്ഞു. ഇത്തരത്തിൽ വ്യക്തിഹത്യ നടത്തിയാൽ ഒന്നും ഉത്തരവാദിത്വ നിർവഹണത്തിൽ നിന്നും പിന്നോട്ട് പോകില്ല എന്നാണ് ആര്യ കുറിച്ചത്.

ആര്യ രാജേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ്
Advertisements

