ട്രെയിനിൽനിന്ന് തെറിച്ചുവീണ് ഗർഭിണി മരിച്ചു

ചെന്നൈ: ട്രെയിനിൽനിന്നു തെറിച്ചുവീണ് 22-കാരിയായ ഗർഭിണി മരിച്ചു. ശങ്കരൻകോവിൽ സ്വദേശി സുരേഷ് കുമാറിൻ്റെ ഭാര്യ കസ്തൂരിയാണ് മരിച്ചത്. ശുചിമുറിയിലേക്കു പോകവെയാണ് ഏഴ് മാസം ഗർഭിണിയായി കസ്തൂരി പുറത്തേക്കു തെറിച്ചുവീണത്. ചെന്നൈ – എഗ്മൂർ – കൊല്ലം എക്സ്പ്രസ് ട്രെയിനിൽ വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. വിരുദാചലത്തിനു സമീപമായിരുന്നു അപകടം.

ശുചിമുറിയിലേക്ക് നടന്നുപോകവെ ഛർദിക്കാൻ തോന്നിയ കസ്തൂരി വാതിലിനരികിൽ നിൽക്കവെ പുറത്തേക്ക് വീണതെന്നാണ് വിവരം. യുവതി വീണ ഉടനെ ബന്ധുക്കൾ സുരക്ഷാ ചങ്ങല വലിച്ച് ട്രെയിൻ പാതിവഴിയിൽ നിർത്തി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പൊലീസ് കസ്തൂരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദക്ഷിണ റെയിൽവേ അന്വേഷണം ആരംഭിച്ചു.

