ജസ്‌ന തിരോധാന കേസിലെ തുടരന്വേഷണ ഹർജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും

ജസ്‌ന തിരോധാന കേസിലെ തുടരന്വേഷണ ഹർജി തിരുവനന്തപുരം സിജെഎം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തുടരന്വേഷണത്തിന് തയാറെന്ന് കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. ജസ്‌നയുടെ പിതാവ് ഉന്നയിക്കുന്ന കാര്യങ്ങള്‍ അന്വേഷിക്കാമെന്നും രേഖകളും തെളിവുകളും കോടതയില്‍ സീല്‍ഡ് കവറില്‍ നല്‍കണമെന്നുമായിരുന്നു സിബിഐയുടെ നിലപാട്.

കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജസ്‌നയുടെ പിതാവ് ഇന്ന് വിവരങ്ങൾ കൈമാറിയേക്കും. സിബിഐ അന്വേഷണം അവസാനിപ്പിക്കുന്ന ഘട്ടത്തിൽ ആയിരുന്നു അന്വേഷണത്തിലെ കാര്യക്ഷമത ചോദ്യം ചെയ്തു ജസ്‌നയുടെ പിതാവ് കോടതിയെ സമീപിച്ചത്. ജസ്‌ന ജീവിച്ചിരിപ്പില്ലെന്നും, സിബിഐ വിട്ടു പോയ ജസ്‌നയുടെ അജ്ഞാത സുഹൃത്തിനെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി കൈമാറാമെന്നുമായിരുന്നു ജസ്‌നയുടെ പിതാവിന്റെ നിലപാട്.

