KOYILANDY DIARY.COM

The Perfect News Portal

KMJA കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹ സായാഹ്നം ശ്രദ്ധേയമായി

കൊയിലാണ്ടി: കേരള പത്രപ്രവർത്തക അസോസിയേഷൻ (KMJA) കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹ സായാഹ്നം ശ്രദ്ധേയമായി. ജില്ലയിലെ പ്രാദേശിക മാധ്യമ പ്രവർത്തകരും അവരുടെ കുടുംബാംഗ ങ്ങളുമാണ് ലോക തൊഴിലാളി ദിനത്തിൽ അകലാപുഴ ഓർഗാനിക് ഐസ്ലന്റിൽ ഒത്തുചേർന്നത്. ആടിയും പാടിയും ആർത്തുല്ലസിച്ചും നടത്തിയ ബോട്ട് യാത്രയും അവിസ്മരണീയ അനുഭവമായി. 
വൈകല്യത്തെ തോൽപ്പിച്ച് സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ എ കെ ശാരിക പരിപാടി ഉദ്ഘാടനം ചെയ്തു. അര മണിക്കൂറോളം സദസ്സുമായി സംവദിച്ച ശാരികയുടെ വർത്തമാനം പുതിയ തലമുറക്ക് വലിയ പ്രചോദനമായി.  അസോസിയേഷൻ ജില്ല പ്രസിഡന്റ് എം കെ അഷ്റഫ് വാണിമേൽ അധ്യക്ഷത വഹിച്ചു.
ശാരികക്കുള്ള ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരവും അദ്ദേഹം കൈമാറി.  സെക്രട്ടറി രഞ്ജിത് നിഹാര സ്വാഗതം പറഞ്ഞു. യു എസ് എസ് നേടിയ ഐറിൻ രഞ്ജിത്ത് ജില്ല തല ഇംഗ്ലീഷ് സ്കിറ്റ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വാഗ്ദ ശ്രീജിത്ത് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. പ്രവാസി വ്യാപാരി  സലാം ഹാജി ചിയ്യൂർ മുഖ്യ അതിഥിയായി. ഓർഗാനിക് ഐസ്.ലന്റ് മാനേജിംഗ് ഡയരക്ടർ അനിലിനെ ചടങ്ങിൽ ആദരിച്ചു. 
അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സലീം മൂഴിക്കൽ മുഖ്യ പ്രഭാഷണം നടത്തി. കെ കെ ശ്രീജിത്ത്, സി കെ ബാലകൃഷ്ണൻ, കെ കെ സുധീരൻ, റഹ്മാൻ കുറ്റിക്കാട്ടൂർ, രാധാ കൃഷ്ണൻ അരൂർ, മൊയ്തു തിരുവള്ളൂർ, രാജൻ വർക്കി, ബിജു കക്കയം തുടങ്ങിയവർ സംസാരിച്ചു.
Share news