KOYILANDY DIARY.COM

The Perfect News Portal

എൻഎംഎംഎസ് പരീക്ഷയിൽ സ്കോളർഷിപ്പ് നേടിയ നടുവണ്ണൂർ ഗവണ്മൻറ് ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു

നടുവണ്ണൂർ: 2023-24 വർഷത്തെ എൻഎംഎംഎസ് പരീക്ഷയിൽ സ്കോളർഷിപ്പിന് അർഹരായ നടുവണ്ണൂർ ഗവണ്മൻറ് ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു. ജില്ലയിൽ ഏറ്റവും കൂടുതൽ സ്കോളർഷിപ്പിന് അർഹരായ കുട്ടികളുടെ എണ്ണത്തിൽ ഗവൺമെൻ്റ് സ്കൂൾ വിഭാഗത്തിൽ നടുവണ്ണൂർ ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളാണ് ഒന്നാമതെത്തിയത്. ഈ വർഷത്തെ പരീക്ഷയിൽ 19 വിദ്യാർത്ഥികളാണ് 48,000 രൂപയ്ക്കുള്ള സ്കോളർഷിപ്പിന് അർഹരായത്. 156 വിദ്യാർത്ഥികൾ പരീക്ഷയിൽ വിജയികളായി. കഴിഞ്ഞ വർഷം 12 കുട്ടികളായിരുന്നു സ്കോളർഷിപ്പിന് യോഗ്യത നേടിയിരുന്നത്.
സ്കൂളിൽ നടന്ന അനുമോദന യോഗം എസ് എം സി ചെയർമാൻ ഷിബീഷ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ശ്രീജ ടീച്ചർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എൻ എം എം എസ് ചാർജുള്ള  അധ്യാപകരായ ജലീൽ, അബിത, മറ്റ് അധ്യാപകരായ സാജിദ്, സുരേഷ് ബാബു, ബൈജു, മുസ്തഫ, സുജാൽ, രാജീവൻ, എൻ എം എം എസ് സ്കൂൾ കമ്മിറ്റി ചെയർമാൻ ഹരിദാസ് തിരുവോട്, ഖജാൻജി പ്രദോഷ് നടുവണ്ണൂർ രക്ഷിതാക്കളായ ചന്ദ്രൻ നടുവണ്ണൂർ, പ്രമോദ് ഉള്ള്യേരി എന്നിവർ സംസാരിച്ചു. 
വേദലക്ഷ്മി കെ.കെ., യൂനസ് ഹനാൻ ഹാഷിം, ദിയാ ലക്ഷ്മി വി., അയ്നുൻ ഖദീജ എം. ജെ., അദ്വൈത് പി. ബി, അനൂയചന്ദ്രൻ സി. എസ്, റോജിൻ ഘോഷ് പി. ബി., കൃഷ്ണദേവ് സി. കെ., നഹല മിന്നത്ത് സി., അടൗർ റഹ്മാൻ, തേജസ് ബാബു, ധനുജയ് ജെ. ഡി., അഥീന എസ്. ബി., സഞ്ജയ് ആർ കൃഷ്ണ, അമയ എസ് ആർ, വൈഗാലക്ഷ്മി എസ്., ഹുമൈറ ഹനാൻ കെ. പി., അലീന കെ. എം., അനന്യ ദേവ് പി. എസ്. എന്നീ വിദ്യാർത്ഥികൾ 48,000 രൂപ സ്കോളർഷിപ്പ് നേടി.  സ്കോളർഷിപ്പിന് അർഹരായ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും യോഗത്തിൽ സന്നിഹിതരായിരുന്നു. അനുമോദന യോഗത്തിൽ മധുരവിതരണം ചെയ്തു.
Share news