വിദ്യാര്‍ഥികള്‍ക്ക് പാന്‍മസാല വില്ക്കുമ്പോള് പിടിയിലായി

കൊയിലാണ്ടി: പുതിയ ബസ്സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥികള്‍ക്ക് പാന്‍മസാല വില്‍പ്പന നടത്തിയ വട്ടക്കണ്ടി മീത്തല്‍ അബൂട്ടിയെ പോലീസ് പിടികൂടി. മഫ്ടിയില് ബസ്സ്റ്റാന്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ടി. സിനി, ആര്. രചന എന്നീ പോലീസുകാരാണ് പാന്‍മസാല വില്‍പ്പന പിടികൂടിയത്. 24 പാക്ക് പാന്മസാലയും പാന്‍മസാല വിറ്റുകിട്ടിയ തെന്ന് കരുതുന്ന 5500-രൂപയും കണ്ടെടുത്തിട്ടുണ്ട്. എസ്.ഐ. ബാബുരാജും സംഘവും എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
.
