എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ആരോഗ്യമേള സംഘടിപ്പിച്ചു

കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ആരോഗ്യമേള
സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രവും അരുൺ ലൈബ്രറിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങ് ജൂനിയർ പ്രൈമറി ഹെൽത്ത് നഴ്സ് ഗീതു ഉദ്ഘാടനം ചെയ്തു. മീഡിയം ലവൽ സർവീസ് പ്രൊവൈഡർ അഞ്ജു ആനന്ദ് അധ്യക്ഷത വഹിച്ചു.

സ്ത്രീകൾക്ക് ഹിമോഗ്ലോബിൻ ടെസ്റ്റ്, നേത്രപരിശോധന, ആയുഷ് ഭാരത് ഹെൽത്ത് അസസ്മെൻ്റ് കാർഡിൻ്റെ വിവരശേഖരണം പ്രഷർ, ഷുഗർ ടെസ്റ്റ് എന്നിവ മേളയിൽ വെച്ച് പരിശോധിച്ചു. ലൈബ്രറി പ്രസിഡണ്ട് എൻ. എം നാരായണൻ, ടി. വിജയൻ, ആശാവർക്കർ സുജാത, കെ. ജയന്തി, ടി. എം ഷീജ എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ സ്വാഗതം പറഞ്ഞു.
