KOYILANDY DIARY.COM

The Perfect News Portal

“കുട്ടികളെ അമ്പരപ്പിച്ച പുസ്തകങ്ങൾ ” പ്രകാശനം ചെയ്തു

കൊയിലാണ്ടി: “കുട്ടികളെ അമ്പരപ്പിച്ച പുസ്തകങ്ങൾ ” പ്രശസ്ത സാഹിത്യകാരൻ യു. കെ കുമാരൻ പ്രകാശനം ചെയ്തു. പന്തലായനി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളുടെ 53 പഠനക്കുറിപ്പുകളുടെ സമാഹാരമാണിത്. പേരക്ക ബുക്സ് വിതരണം ചെയ്യുന്ന പുസ്തകം സ്കൂൾ ലൈബ്രറിയാണ് പ്രസിദ്ധീകരിച്ചത്. കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡണ്ട് പി എം ബിജു അധ്യക്ഷത വഹിച്ചു.

കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ മുഖ്യാതിഥിയായി. പി ടി എ പ്രസിഡണ്ട് പി എം ബിജു പുസ്തകം ഏറ്റുവാങ്ങി. കവി മോഹനൻ നടുവത്തൂർ പുസ്തകപരിചയം നടത്തി. എസ് എസ് ജി ചെയർമാൻ രഘുനാഥ്, മദർ പി ടി എ പ്രസിഡണ്ട് ജെസി. കെ, പി ടി എ വൈസ് പ്രസിഡണ്ട് പ്രമോദ് രാരോത്ത്, സ്റ്റാഫ് സെക്രട്ടറി ബാജിത്  സി വി, ടി വി വിനോദ്, എൻ പി വിനോദ്, പി രാഗേഷ് കുമാർ, എഡിറ്റർ ശബരി ആർ നാഥ്, പി കെ ഷാജി എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. പ്രിൻസിപ്പാൾ എ പി പ്രഭീത് സ്വാഗതവും ലൈബ്രറി ഇൻ ചാർജ് രോഷ്ണി കെ പി നന്ദിയും പറഞ്ഞു.
Share news