മേലൂർ ശിവക്ഷേത്ര മഹോത്സവം കൊടിയേറി

കൊയിലാണ്ടി: മേലൂർ ശിവക്ഷേത്ര മഹോത്സവം കൊടിയേറി. ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ അനുഗ്രഹാശിസ്സുകളോടെ ബ്രഹ്‌മശ്രീ ഈശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റം നടന്നത്.

- ഏപ്രിൽ 29 ന് ഡിവോഷനൽ മ്യൂസിക് നൈറ്റ്.
- ഏപ്രിൽ 30 ഇരട്ട തായമ്പക, കലാവിരുന്നുകൾ .
- മെയ് 1 ന് മ്യൂസിക്കൽ നൈറ്റ്
- മെയ് 2 ന് കഥകളി കുചേലവൃത്തം, വിശേഷാൽ തായമ്പക .
- മെയ് 3. ആഘോഷ വരവ്, ആലിൻ കീഴ് മേളം, പള്ളിവേട്ട .
- മെയ് 4 കുളിച്ചാറാട്ട്, ആറാട്ട് സദ്യ
