KOYILANDY DIARY.COM

The Perfect News Portal

അത്തോളി സഹകരണ ആശുപത്രി RMOയുടെ നടപടിയിൽ പ്രതിഷേധിച്ചു

അത്തോളി: അത്തോളി സഹകരണ ആശുപത്രി R M O ഡോക്ടർ ഗോപു കൃഷ്ണൻ മെഡിക്കൽ എത്തിക്സിന് വിരുദ്ധമായി പ്രവർത്തിച്ച് ആശുപത്രിയിൽ നിന്നും ഇറങ്ങിപ്പോയതിൽ ആശുപത്രി ഭരണസമിതി ശക്തമായി പ്രതിഷേധിച്ചു. ഞായറാഴ്ച രാത്രി 10 മണിക്കാണ് സംഭവം. കാപ്പാട് നിന്നും നെഞ്ചുവേദനയുമായി എത്തിയ രോഗിക്ക് ഇസിജി എടുക്കുകയും, വിദഗ്ധ പരിശോധനയ്ക്കായി ട്രോപോണിങ് ടെസ്റ്റിന് വിധേയമാക്കുകയും ചെയ്തു.
ടെസ്റ്റ് റിസൾട്ടിന് കാത്തുനിൽക്കാതെയും രോഗിക്ക് തുടർചികിത്സ നൽകാതെയും, ഡോക്ടർ ആശുപത്രിയിൽ നിന്നും ഇറങ്ങി പോയിരിക്കുകയാണ്. ട്രോപ്പോണിങ് റിസൾട്ട് ടെസ്റ്റ് പോസിറ്റീവ് ആയതിനാൽ അപ്പോൾ തന്നെ ആശുപത്രിയിൽ നിന്നും മെഡിക്കൽ ഓഫീസറെ വിളിച്ചുവരുത്തി പ്രാഥമിക ചികിത്സ നൽകുകയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫറൽ ചെയ്യുകയുമാണുണ്ടായത്.
അത്യാസന്ന നിലയിൽ വന്ന രോഗിയുടെ ജീവന് പോലും വില നൽകാതെയും, മെഡിക്കൽ എത്തിക്സിന്  വിരുദ്ധമായും പ്രവർത്തിച്ച ഡോക്ടർ ഗോപുകൃഷ്ണന്റെ നടപടിയിൽ ഭരണസമിതി ശക്തമായി പ്രതിഷേധിക്കുകയും നിയമ നടപടികൾ സ്വീകരിക്കുന്നതിന് അത്തോളി പോലീസിലും, ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും പരാതി നൽകുകയും ചെയ്തു.
Share news