കുട്ടികളുടെ നാടകക്കളരി ‘പൂമ്പാറ്റ’ നാടക ക്യാമ്പ് മെയ് ഒന്നു മുതൽ ആരംഭിക്കും

കൊയിലാണ്ടി: അരിക്കുളം കുട്ടികളുടെ നാടക കളരി ‘പൂമ്പാറ്റ’ നാടക ക്യാമ്പ് മെയ് ഒന്നു മുതൽ മൂന്നു വരെ അരിക്കുളം യു പി സ്കൂളിൽ നടക്കും. നാടക പ്രവർത്തകരായ വിജേഷ്, കബനി എന്നിവരാണ് മൂന്ന് ദിവസത്തെ ക്യാമ്പ് നയിക്കുന്നത്. പ്രശസ്ത നാടക സംവിധായകൻ പ്രേമൻ മുചുകുന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

മജീഷ് കാരയാട്, കൗമുദി എന്നിവർ ക്യാമ്പിൽ സംബന്ധിക്കും. രതീഷ് ഇ പി ചെയർമാനും സനിൽ കുമാർ കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു. 40 പേർക്കാണ് ക്യാമ്പിൽ പ്രവേശനം. താല്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. നമ്പർ: 8113907676, 9645035963
