KOYILANDY DIARY.COM

The Perfect News Portal

മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികൾ ശുചീകരണം ആരംഭിച്ചു

കൊയിലാണ്ടി: മഴക്കാല പൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി നഗരസഭയിലെ അയ്യൻകാളി  തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾ ശുചീകരണം ആരംഭിച്ചു. നഗരസഭയിലെ 44 വാർഡുകളിലാണ് ശുചീകരണ പ്രവൃത്തി തൊഴിലുറപ്പ് പദ്ധതി പ്രകാരം ആരംഭിച്ചത്. ആദ്യ ദിവസം 786 തൊഴിലാളികൾ ശുചീകരണ പ്രവൃത്തിയിൽ പങ്കാളികളായി. ജല സ്രോതസ്സിൽനിന്നുള്ള മാലിന്യം നീക്കം ചെയ്യുക, നീർച്ചാലുകൾ ശുചീകരിക്കുക, ഓവുചാലുകൾ വൃത്തിയാക്കുക തുടങ്ങിയ പ്രവൃത്തികളാണ് ആദ്യ ഘട്ടത്തിൽ പൂർത്തിയാക്കുക.

പദ്ധതി പ്രവർത്തനങ്ങൾക്ക് നഗരസഭ ചെയർപേഴ്സൺ ശ്രീമതി സുധ കിഴക്കേപാട്ട്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ, നഗരസഭ സെക്രട്ടരി ഇന്ദു എസ്. ശങ്കരി, തൊഴിലുറപ്പ് പദ്ധതി അസിസ്റ്റൻ്റ് എഞ്ചിനീയർ കുമാരി ആദിത്യ ബി. അർ, ഓവർസിയർ അശ്വതി വി, ഡാറ്റാ എൻട്രി ഓപ്പറേറ്റർ രസ്‌ന സി എം എന്നിവർ നേതൃത്വം നൽകി.

Share news