ഏകദിന സംരഭകത്വ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

കൊയിലാണ്ടി: വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിച്ച സംരംഭകത്വ ബോധവൽക്കരണ സെമിനാര്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. എസ്.എന്‍.ഡി.പി. യോഗം കോളേജ് പ്രിന്‍സിപ്പല്‍ ഡോ.വി.അനില്‍ അധ്യക്ഷത വഹിച്ചു. അസി. ജില്ലാ വ്യവസായ ഓഫീസര്‍ ആര്‍.എസ്. ബൈജു, ഡോ. അനില്‍ കുമാര്‍, നൗഹീറ റഹ്മാന്‍, ടി.വി.അജിത്ത് കുമാർ എന്നിവര്‍ സംസാരിച്ചു. കോഴിക്കോട് എന്‍.ഐ.ടി. ടെക്‌നോളജി ബിസിനസ് ഇങ്കുബേഷന്‍ സെന്റര്‍ മാനേജര്‍ പ്രീതി, ബാലുശ്ശേരി ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ വി.ആര്‍.ആനന്ദ് എന്നിവര്‍ ക്ലാസെടുത്തു.
