ഫിലിം ഫെസ്റ്റിവെൽ സംഘാടകസമിതി രൂപീകരിച്ചു

കൊയിലാണ്ടി : നഗരസഭയും ആദി ഫൗണ്ടേഷനും ചേർന്ന് നടത്തുന്ന നാലാമത് ഫിലിം ഫെസ്റ്റിവെൽ സംഘാടകസമിതി രൂപീകരിച്ചു. ജനുവരി 27, 28, 29 തിയ്യതികളിലായാണ് ഫിലിം ഫെസ്റ്റിവെൽ നടക്കുക. കൊയിലാണ്ടി ടൗൺഹാളിൽ നടന്ന സംഘാടകസമിതി രൂപീകരണ യോഗത്തിൽ നഗരസഭാ ചെയർമാൻ അഡ്വ; കെ. സത്യൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. ഷിജു മാസ്റ്റർ, എൻ. കെ. ഭാസ്‌ക്കരൻ, വി. സുന്ദരൻ മാസ്റ്റർ, വി. കെ. ആജിത ഇ. കെ. അജിത്ത് മാസ്റ്റർ, കൗൺസിലലർമാർ, ആദി ഫൗണ്ടേഷൻ ഭാരവാഹികൾ, നഗരസഭാ സൂപ്രണ്ട് വി. പി. ഉണ്ണികൃഷ്ണൻ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. അഡ്വ: കെ. സത്യൻ ചെയർമാനായും, ഹരികുമാർ കൺവീനറായും സംഘാടകസമിതി രൂപീകരിച്ചു.
