KOYILANDY DIARY.COM

The Perfect News Portal

ലോറസ് അവാർഡുകൾ പ്രഖ്യാപിച്ചു; നൊവാക് ജോക്കോവിച് മികച്ച പുരുഷ താരം

കായിക ഓസ്‌കാർ എന്നറിയപ്പെടുന്ന ലോറസ് അവാർഡുകൾ പ്രഖ്യാപിച്ചു. ടെന്നിസ് താരം നൊവാക് ജോക്കോവിച് മികച്ച പുരുഷ താരമായും സ്പാനിഷ് ഫുട്‌ബോളർ ഐതാന ബോൺമറ്റി മികച്ച വനിതാ താരമായും തെരഞ്ഞെടുക്കപ്പെട്ടു. ഇത് അഞ്ചാം തവണയാണ് ജോക്കോവിച്ചിന് ലോറസ് അവാർഡ് ലഭിക്കുന്നത്. 2013, 2015, 2016, 2019 വർഷങ്ങളിൽ താരം പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്.

മികച്ച ടീമിനുള്ള പുരസ്‌കാരം ലോകകപ്പ് നേടിയ സ്‌പെയിൻ വനിത ഫുട്‌ബോൾ ടീമിനാണ്. തിരിച്ചുവരവിനുള്ള പുരസ്‌കാരം അമേരിക്കൻ ജിംനാസ്റ്റിക്‌സ് താരം സിമോൺ ബൈൽസ് സ്വന്തമാക്കിയപ്പോൾ ബ്രേക്ക് ത്രൂ ഓഫ് ദി ഇയർ പുരസ്‌കാരം റയൽ മാഡ്രിഡിന്റെ ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങ്ഹാമിനും ലഭിച്ചു.

Share news