KOYILANDY DIARY.COM

The Perfect News Portal

തൃശ്ശൂർ പൂരത്തിൽ ആചാരങ്ങൾക്ക് മുടക്കം വന്നിട്ടില്ല; മന്ത്രി കെ രാജൻ

തൃശ്ശൂർ പൂരത്തിൽ ആചാരങ്ങൾക്ക് മുടക്കം വന്നിട്ടില്ലെന്ന് മന്ത്രി കെ രാജൻ. എല്ലാ ചടങ്ങുകളും കൃത്യമായി നടത്തി. ചർച്ചകളിലൂടെ പ്രശ്നം പരിഹരിച്ചിട്ടും വെടിക്കെട്ട് വൈകിയത് സാങ്കേതിക കാരണങ്ങളാലാണ്. തിരുവമ്പാടിയും പാറമേക്കാവും വിഷയത്തിൽ സർക്കാർ ഇടപെട്ടതിന് പ്രശംസിച്ചു. പൂരവിവാദം എൽഡിഎഫിന്റെ ജയസാധ്യതയെ ബാധിക്കില്ലെന്നും കെ രാജൻ  പ്രതികരിച്ചു.

പൂരം പ്രതിസന്ധി എൽഡിഎഫിന്റെ വിജയത്തെ ബാധിക്കില്ലെന്ന് തൃശൂർ എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽ കുമാറും പറഞ്ഞു. പ്രതിസന്ധി വോട്ടാക്കി മാറ്റാൻ മറ്റുചില മുന്നണികൾ ശ്രമിച്ചുവെന്ന് സുനിൽ കുമാർ കുറ്റപ്പെടുത്തി.

Share news