KOYILANDY DIARY.COM

The Perfect News Portal

മണിപ്പൂരിലെ 11 ബൂത്തുകളിൽ ഇന്ന് റീപോളിങ്

മണിപ്പൂരിലെ 11 ബൂത്തുകളിൽ ഇന്ന് റീപോളിങ്. 19ന് നടന്ന വോട്ടെടുപ്പിൽ സംസ്ഥാനത്ത് 69.18 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. ഖുറൈ അസംബ്ലി മണ്ഡലത്തിൽ മൊയ്രാങ്കാമ്പ് സജീബ് അപ്പർ പ്രൈമറി സ്‌കൂൾ, എസ്. ഇബോബി പ്രൈമറി സ്‌കൂൾ (ഈസ്റ്റ് വിങ്), ക്ഷേത്രിഗാവോ-നാല് ബൂത്ത്, തോങ്‌ജു-ഒരു ബൂത്ത്, ഉറിപോക്ക്-മൂന്ന് ബൂത്ത്, കൊന്തൗജം-ഒരു ബൂത്ത് എന്നിവിടങ്ങളിലാണ് റീപോളിങ് നടക്കുക. 

ഇന്നർ മണിപ്പൂർ ലോക്സഭാ മണ്ഡലങ്ങളിലാണ് റിപോളിങ് നടക്കുന്നത്. സംഘർഷത്തെ തുടർന്ന് തെരഞ്ഞെടുപ്പ് ഭാഗികമായും പൂർണമായും നിർത്തിവെച്ചതും വോട്ടിങ് യന്ത്രം തകർത്തതുമായ ഇരുപതോളം ബൂത്തുകൾ മണിപ്പുരിലുണ്ടായിരുന്നു. ഇന്നര്‍ മണിപ്പുരില്‍ പൂര്‍ണമായും ഔട്ടര്‍ മണിപ്പുരില്‍ ചിലയിടത്തുമാണ് കഴിഞ്ഞ ദിവസം പോളിങ് നടന്നത്. അടുത്ത വെള്ളിയാഴ്ചയാണ് ഔട്ടര്‍ മണിപ്പുർ ലോക്സഭ മണ്ഡലത്തിൽ ബാക്കിയുള്ള സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തുക.

Share news