KOYILANDY DIARY.COM

The Perfect News Portal

പഞ്ചായത്ത് കിണർ വൃത്തിയാക്കുന്നതിനിടെ ഇടിഞ്ഞുതാഴ്ന്ന കിണറിൽ അകപ്പെട്ട തൊഴിലാളി മരിച്ചു

പാലക്കാട്: തേങ്കുറിശ്ശിയിൽ പഞ്ചായത്ത് കിണർ വൃത്തിയാക്കുന്നതിനിടെ ഇടിഞ്ഞുതാഴ്ന്ന കിണറിൽ അകപ്പെട്ട തൊഴിലാളി മരിച്ചു. നാട്ടുകാരനായ തെക്കേക്കര സ്വദേശി സുരേഷ് (37) ആണ് മരിച്ചത്. ഫയർ ഫോഴ്‌സും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹം കിണറ്റിൽ നിന്നും പുറത്തെടുത്തു.
കിണറിൽ അകപ്പെട്ട സുരേഷിനെ രണ്ട് മണിക്കൂറിലധികം കഴിഞ്ഞാണ് പുറത്തെടുക്കാനായത്. പഞ്ചായത്ത് കിണർ വൃത്തിയാക്കാനിറങ്ങിയ മറ്റ് നാല് പേർ രക്ഷപ്പെട്ടു. പ്രദേശവാസികൾ വർഷങ്ങളായി ഉപയോഗിക്കുന്ന കിണറാണിത്. സ്ത്രീകളടക്കമുള്ള അഞ്ചംഗ സംഘമാണ് കിണറിലിറങ്ങിയത്. 
മുകളിൽ നിന്നും ചെറിയ തോതിൽ മണ്ണ് ഇടിയാൻ തുടങ്ങിയപ്പാേൾ കിണറ്റിലുള്ളവർ വടത്തിൽ കൂടി കയറി രക്ഷപ്പെട്ടു. അതിനിടെ മുകളിൽ നിന്ന സുരേഷ് മണ്ണിടിഞ്ഞ് കിണറിൽ വീഴുകയായിരുന്നു. പാറക്കല്ലുകൾ സുരേഷിൻ്റെ മേൽ വീണിരുന്നതിനാൽ രക്ഷപ്പെടാൻ കഴിഞ്ഞില്ല.
Share news