തലപ്പാറയിൽ കെഎസ്ആർടിസി ബസ്സ് പത്തടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

മലപ്പുറം: തലപ്പാറയിൽ കെഎസ്ആർടിസി ബസ്സ് പത്തടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. കോഴിക്കോട് നിന്നും എറണാകുളത്തേക്ക് പോകുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. ബസ്സിൽ എഴുപതോളം യാത്രക്കാരുണ്ടായിരുന്നു. നാട്ടുകാരും സന്നദ്ധ സംഘടനകളും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. ബസ്സിന് മുകളിൽ കയറി നിന്നും രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
