എൻ.ഡി.എ. സ്ഥാനാർത്ഥിയുടെ റോഡ് ഷോ പോസ്റ്റർ പ്രകാശനം ചെയ്തു

കൊയിലാണ്ടി: വടകര ലോക്സഭാ മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി സി.ആർ. പ്രഫുൽ കൃഷ്ണയുടെ തിരഞ്ഞെടുപ്പ് വിജയത്തിനായി ഏപ്രിൽ 8 ന് നടക്കുന്ന റോഡ് ഷോയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. എൻ.ഡി.എ. കൊയിലാണ്ടി നിയോജക മണ്ഡലം ചെയർമാൻ കെ പി മോഹനൻ മാസ്റ്റർക്ക് ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് എസ്. ആർ ജയ്കിഷ് പോസ്റ്റർ നൽകി പ്രകാശനം ചെയ്തു.

ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ എ വി നിധിൻ, ബി.ഡി.ജെ.എസ്. ജില്ല ജനറൽ സെക്രട്ടറി രത്‌നാകരൻ കെ എൻ, കാമരാജ് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ജയാനന്ദൻ യു പി എന്നിവർ പങ്കെടുത്തു.

ഏപ്രിൽ 8 ന് നടക്കുന്ന റോഡ് ഷോയും കൺവെൻഷനും പ്രശ്സ്ത നടനും സംവിധായകനും ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡണ്ടുമായ മേജർ രവി ഉദ്ഘാടനം ചെയ്യും. ബി.ജെ.പി. സംസ്ഥാന കമ്മറ്റി അംഗം ടി പി സുൽഫത്തും റോഡ് ഷോയിൽ പങ്കെടുക്കും.

