KOYILANDY DIARY.COM

The Perfect News Portal

അതിരപ്പള്ളിയിൽ ഭീതിപരത്തി വീണ്ടും കാട്ടാനക്കൂട്ടം

അതിരപ്പള്ളിയിൽ ഭീതിപരത്തി വീണ്ടും കാട്ടാനക്കൂട്ടം. റോഡിൽ നിലയുറപ്പിച്ച കാട്ടാനകൾ ആംബുലൻസിന് നേരെ പാഞ്ഞടുത്തു. അതിരപ്പിള്ളി മലയ്ക്കപ്പാറ റോഡിൽ വാച്ച് മരം കോളനിക്ക് സമീപമാണ് സംഭവമുണ്ടായത്. ആംബുലൻസ് ഡ്രൈവർ സൈറൺ മുഴക്കിയതിനാൽ ആനകൾ വാഹനം അക്രമിക്കാതെ തിരിച്ചു പോയി.

മൂന്നു കുട്ടിയാനകൾ ഉൾപ്പെടെ നാല് ആനകളാണ് ആംബുലൻസിന് നേരെ പാഞ്ഞടുത്തത്. രണ്ടാഴ്ച മുമ്പ് ഈ ഭാഗത്ത് വെച്ചാണ് ആദിവാസി സ്ത്രീ വത്സയെ കാട്ടാന ആക്രമിച്ചു കൊന്നത്. കുറച്ചു നാളായി ഈ മേഖലയിൽ കാട്ടാനകളുടെ ശല്യം രൂക്ഷമാണ്.

Share news