ആലപ്പുഴ പുറക്കാട് തീരത്ത് കടൽ വീണ്ടും ഉൾവലിഞ്ഞു

പുറക്കാട്: ആലപ്പുഴ പുറക്കാട് തീരത്ത് കടൽ വീണ്ടും ഉൾവലിഞ്ഞു. തീരത്ത് നിന്ന് 25 മീറ്ററോളം ദൂരം ചെളിയടിഞ്ഞു. 100 മീറ്ററോളം ഭാഗത്ത് ചെളിത്തട്ട് രൂപപ്പെട്ടിട്ടുണ്ട്. രാവിലെ ഒമ്പതോടെയാണ് സംഭവം. രണ്ടാഴ്ച മുൻപും സമാനമായ സംഭവം പ്രദേശത്ത് ഉണ്ടായിരുന്നു. പുറക്കാട് മുതൽ തെക്കോട്ട് 300 മീറ്ററോളം ഭാഗത്താണ് പത്ത് ദിവസം മുമ്പ് കടൽ ഉൾവലിഞ്ഞത്. മൂന്ന് ദിവസമെടുത്താണ് പൂർവസ്ഥിതിയിലായത്.
