KOYILANDY DIARY.COM

The Perfect News Portal

ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം ജയവും സ്വന്തമാക്കി സഞ്ജുപ്പട

ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം ജയവും സ്വന്തമാക്കി സഞ്ജുപ്പട. ഡല്‍ഹിയെ അവസാന ഓവര്‍ വരെ നീണ്ട പോരാട്ടത്തില്‍ 12 റണ്‍സിനാണ് രാജസ്ഥാന്‍ കീഴടിക്കിയത്. ഹോം ഗ്രൗണ്ടിലിറങ്ങിയ രാജസ്ഥാന് വിജയം അഭിമാന പ്രശ്‌നമായിരുന്നു. അവസാന നിമിഷം കയ്യില്‍ നിന്ന് വഴുതി പോകുമെന്ന് കരുതിയ വിജയമാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ 186 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഡല്‍ഹിയ്ക്ക് മുന്നിലുയര്‍ത്തിയത് പക്ഷെ 173 നേടാനെ ഡല്‍ഹിയ്ക്ക് കഴിഞ്ഞുള്ളു, ആറാം വിക്കറ്റില്‍ ഒന്നിച്ച സ്റ്റബ്‌സും അക്‌സര്‍ പട്ടേലും കൂറ്റനടികളുമായി ഡല്‍ഹിയ്ക്ക് വിജയം സമ്മാനിക്കുമെന്ന് കരുതിയെങ്കിലും വിജയം അകന്നു നിന്നു. 

അവസാന ഓവറില്‍ ഡല്‍ഹിക്ക് വേണ്ടിയിരുന്നത് 17 റണ്‍സായിരുന്നു പക്ഷെ 5 റണ്‍സ് സ്വന്തമാക്കാനേ ഡല്‍ഹിക്കായുള്ളു. കണിശമായി അവസാന ഓവര്‍ എറിഞ്ഞ ആവേശ ഖാന്‍ കരുത്തായി. 23 പന്തില്‍ 44 റണ്‍സ് നേടി സ്റ്റബ്‌സ് പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി ചഹലും. ബര്‍ഗറും 2 വിക്കറ്റ് വീതം നേടി.

 

നേരത്തെ രാജസ്ഥാനെ ബാറ്റിങ്ങില്‍ ഇന്ന് മുന്നില്‍ നിന്ന് നയിച്ചത് പരാഗായിരുന്നു. 45 പന്തുകളില്‍ നിന്ന് താരം 85 റണ്‍സ് നേടി 7 ഫോറും 6 സിക്‌സും ഉള്‍പ്പെട്ട ഇന്നിംഗ്‌സ്. ടോസ് നേടിയ ഡല്‍ഹി രാജസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തകര്‍ച്ചയോടായിരുന്നു രാജസ്ഥാന്റെ തുടക്കം 4 ഓവര്‍ പിന്നിട്ടപ്പോള്‍ രാജസ്ഥാന് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ നഷ്ടമായി. പിന്നീട് വന്ന ക്യാപറ്റന്‍ സഞ്ജു 14 പന്തില്‍ 15 റണ്‍സ് സ്വന്തമാക്കി പുറത്തായി. ഖലീല്‍ അഹമ്മദിന്റെ പന്തില്‍ റിഷബ് പന്ത് പിടിച്ചായിരുന്നു പുറത്താകല്‍ . ജോസ് ബട്ട്‌ലറും പെട്ടന്ന് പുറത്തായി. സ്ഥാനക്കയറ്റം കിട്ടി അഞ്ചാമതായി ബാറ്റിങ്ങിനെത്തിയ അശ്വിന്‍ മൂന്ന് സിക്‌സുകള്‍ ഉള്‍പ്പെടെ 29 റണ്‍സ് നേടി.

Advertisements
Share news