KOYILANDY DIARY.COM

The Perfect News Portal

ശോഭ കരന്ദലാജെയുടെ കേരളത്തെ കുറിച്ചുള്ള പരാമര്‍ശം അങ്ങേയറ്റം അപലപനീയം; മന്ത്രി വി ശിവൻകുട്ടി

ശോഭ കരന്ദലാജെയുടെ കേരളത്തെ കുറിച്ചുള്ള പരാമര്‍ശം അങ്ങേയറ്റം അപലപനീയമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. മലയാളികളെ നാണംകെടുത്തുന്ന ഈ പരാമര്‍ശത്തെ മലയാളിയുടെ ആത്മാഭിമാനം കണക്കിലെടുത്ത് കേരളത്തിലെ ബിജെപി നേതാക്കളും സ്ഥാനാര്‍ത്ഥികളും അപലപിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. ശോഭ കരന്ദലാജെയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

ശോഭ കരന്ദലാജെയുടെ കേരളത്തെ കുറിച്ചുള്ള പരാമര്‍ശം അങ്ങേയറ്റം അപലപനീയമാണ്. മലയാളികളെ നാണംകെടുത്തുന്ന ഈ പരാമര്‍ശത്തെ മലയാളിയുടെ ആത്മാഭിമാനം കണക്കിലെടുത്ത് കേരളത്തിലെ ബിജെപി നേതാക്കളും സ്ഥാനാര്‍ത്ഥികളും അപലപിക്കുമോ…? ശോഭ കരന്ദലാജെയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണം.

 

കേരളത്തില്‍നിന്ന് ആളുകള്‍ എത്തി കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നുവെന്നായിരുന്നു ശോഭ കരന്ദലാജെയുടെ പരാമര്‍ശം. തമിഴ്‌നാട്ടിലെ ആളുകള്‍ ഭീകര പരിശീലനം നടത്തി ബെംഗളൂരുവില്‍ സ്‌ഫോടനം നടത്തുന്നുവെന്നും ശോഭ കരന്ദലജെയുടെ വിദ്വേഷ പരാമര്‍ശമുണ്ട്.

Advertisements

 

Share news