KOYILANDY DIARY.COM

The Perfect News Portal

2024 ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നാല് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പുകൾ നടത്തും

ന്യൂഡൽഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നാല് സംസ്ഥാനങ്ങളിൽ  നിയമസഭാ തെരഞ്ഞെടുപ്പുകൾ നടത്തും. ആന്ധ്രപ്രദേശ്, ഒഡീഷ,സിക്കിം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.ഇതിന് പുറമെ  13 സംസ്ഥാനങ്ങളിലെ  26 അസംബ്ലി മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പും നടക്കും.

175 നിയമസഭാ സീറ്റുകളുള്ള ആന്ധ്രപ്രദേശിൽ നാലാംഘട്ടമായ മെയ് 13നാണ് തെരഞ്ഞെടുപ്പ്.  നിലവിൽ 141സീറ്റുകളുമായി വെെഎസ്ആർ കോൺഗ്രസ് പാർടിയാണ് ഭരണത്തിൽ.

ഒഡീഷയിൽ 147 നിയമസഭാ സീറ്റുകളിലേക്ക്  രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്.  മെയ് 25നും ജൂൺ ഒന്നിനും ആണ് വോട്ടെടുപ്പ് .  നിലവിൽ 111 സീറ്റുമായി ബിജു ജനതാദൾ ആണ് അധികാരത്തിൽ. 

Advertisements

സിക്കിമിൽ 32 നിയമസഭാ സീറ്റുകളാണുള്ളത്. ആദ്യഘട്ടമായ ഏപ്രിൽ 19 നാണ് വോട്ടെടുപ്പ്. 30 സീറ്റുകളുമായി സിക്കിം ക്രാന്തികാരി മോർച്ചയും ബിജെപിയും ചേർന്ന മുന്നണിയാണ് ഭരണത്തിലുള്ളത്. 

അരുണാചൽ പ്രദേശിൽ 60  സീറ്റുകളിലേക്ക്  ഏപ്രിൽ 19ന് വോട്ടെടുപ്പ് നടക്കും.  56 സീറ്റുമായി എൻഡിഎയാണ്  ഭരണത്തിലീുള്ളത്. എല്ലായിടത്തും വോട്ടെണ്ണൽ ജൂൺ നാലിനാണ്.

Share news