KOYILANDY DIARY.COM

The Perfect News Portal

പിഷാരികാവ് കാളിയാട്ട മഹോത്സവം; വരവു കമ്മറ്റികളുടെ യോഗം ചേർന്നു

കൊയിലാണ്ടി: കാളിയാട്ട മഹോത്സവം; വരവു കമ്മറ്റികളുടെ യോഗം ചേർന്നു. മലബാറിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെത്തിച്ചേരുന്ന താലൂക്കിലെ വിവിധ ദേശക്കാരുടെ വരവുകമ്മിറ്റികളുടെ യോഗം ചേർന്നു. ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ ആദ്ധ്യക്ഷത വഹിച്ചു.
ട്രസ്റ്റിമാരായ പി. ബാലൻ, സി ഉണ്ണികൃഷ്ണൻ, ഉത്സവകമ്മിറ്റി ഭാരവാഹികളായ ഇ.എസ്. രാജൻ, ഉണ്ണികൃഷ്ണൻ മരളൂർ, പ്രസൂൺ. ടി, എക്സിക്യൂട്ടിവ് ഓഫിസർ ടി. ടി. വിനോദൻ, ശ്രീജിത്ത് അക്ലിക്കുന്നത്ത്,  ഗണേശൻ ആനക്കുളങ്ങര എന്നിവർ സംസാരിച്ചു.
Share news