KOYILANDY DIARY.COM

The Perfect News Portal

വടകരയിലെ യുഡിഎഫ് ചുമരുകൾ പരിഹാസ ചമരുകളാകുന്നു

വടകരയിലെ യുഡിഎഫ് ചുമരുകൾ കണ്ടാൽ ആരായാലും ചോദിക്കും ചിലത്.. ഇടതെ അറ്റത്ത് വടകര മണ്ഡലം സ്ഥാനാർത്ഥിയെന്നും വലതെ അറ്റത്ത് കൈപ്പത്തിയുടെ ചിത്രവും ഉണ്ട്. പക്ഷെ സ്ഥാനാർത്ഥിയുടെ പേരില്ല. ഇതിപ്പോൾ യുഡിഎഫ്നെ കുഴക്കിയിരിക്കുകയാണ്. കഴിഞ്ഞ ഏറെ നാളുകളായി യുഡിഎഫ് പ്രവർത്തകർ ചുമരുകൾ എഴുതാൻ മുന്നിട്ടിറങ്ങിയെങ്കിലും ആരുടെ പേരെഴുതണം എന്ന കാര്യത്തിൽ ഇപ്പോഴും തീരുമാനമാകാതെ കിടക്കുകയാണ്. ഇത് വടകരയിലെ പ്രവർത്തകരെ ആകെ നിരാശയിലാക്കുകയും ചെയ്തു. ഈ ചുമർ ദൃശ്യങ്ങളാണെങ്കിൽ സോഷ്യല്‍ മീഡിയയില്‍ ട്രോളോട് ട്രോൾ ആയിരിക്കുയാണ്. 

നിലവിലെ എംപി കെ മുരളീധരന്‍ തന്നെ ഇക്കുറിയും വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവുമെന്നായിരുന്നു ഇതുവരെയും ഉണ്ടായ വാര്‍ത്ത. എന്നാല്‍, വടകരയില്‍ മുര‍ളീധരന്‍ മത്സരിക്കില്ലെന്ന വിവരം വന്നതോടെ സ്ഥാനാര്‍ത്ഥിയുടെ പേര് എ‍ഴുതേണ്ട ഭാഗം പ്രവർത്തകർ ‘ബ്ലാങ്കാക്കിയിരിക്കുകയാണ്. 

വടകരയില്‍ ഇടതുപക്ഷത്തിന്‍റെ ശക്തയായ സാരഥിയായി കെകെ ശൈലജ നേരത്തേ രംഗപ്രവേശനം ചെയ്‌തിരുന്നു. ഇതോടെ, നിലവില്‍ വടകര മണ്ഡത്തിന്‍റെ മനസ് ഇടതിനൊപ്പമാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് സ്ഥാനാര്‍ത്ഥിയുടെ പേരില്ലാത്ത വടകരയിലെ യുഡിഎഫ് പ്രചാരണ ചുമരുകളെ സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്. മുരളി തൃശ്ശൂരിലേക്ക് ചേക്കേറുന്ന വാർത്ത വരികയും ഏറ്റവും ഒടുവിലായി വടകരയിൽ ഷാഫി പറമ്പിലിൻ്റെ പേര് വരികയും ചെയ്തെങ്കിലും ഷാഫി നേതൃത്വത്തെ അതൃപ്തി അറിയിച്ചതായാണ് അറിയുന്നത്.

Advertisements

സ്ഥാനാര്‍ത്ഥിയുടെ പേര് എ‍ഴുതാന്‍ സ്ഥലം ഒ‍ഴിച്ചിട്ട ഭാഗത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിജെപിയില്‍ പോയി, ടീച്ചറെ പേടിച്ചോടി എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയില്‍ വന്ന ട്രോളുകള്‍. സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ വന്നതോടെ കോണ്‍ഗ്രസും യുഡിഎഫും വലിയ പ്രതിരോധത്തിലായിട്ടുണ്ട്.

Share news