KOYILANDY DIARY.COM

The Perfect News Portal

പി.വി സത്യനാഥന്‍ വധക്കേസ് പ്രതി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്തി

കൊയിലാണ്ടി: പി.വി സത്യനാഥന്‍ വധക്കേസിലെ പ്രതി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്തി. പ്രതി അഭിലാഷുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നതിനിടയിലാണ് ഫോണ്‍ കണ്ടെത്തിയത്. രാവിലെ 6.30 മണിയോടുകൂടിയാണ് വന്‍ പോലീസ് സംഘത്തിന്‍റെ അകമ്പടിയോടെ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തിയത്. തെളിവെടുപ്പിനിടയിലാണ് പ്രതി കൃത്യം നിര്‍വ്വഹിച്ചതിനുശേഷം കുറ്റിക്കാടുകള്‍ നിറഞ്ഞ ഇടവഴിലേക്ക് ഫോണ്‍ വലിച്ചെറിയുകയായിരുന്നു. ഇടവഴിയില്‍ നിന്ന് പ്രതിതന്നെയാണ് പോലീസിന് ഫോണ്‍ എടുത്ത് നില്‍കിയത്.

കൃത്യം നിര്‍വ്വഹിച്ച ചെറിയപ്പുറം ക്ഷേത്ര വരാന്തയിലും അതിനു ചുറ്റുപാടുള്ള സ്ഥലങ്ങളിലും പ്രതിയുമായി പോലീസ് തെളിവെടുത്തു. 20 മിനുട്ടുകള്‍ക്കുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പോലീസ് സംഘം പ്രതിയുമായി മടങ്ങി. ഫോണ്‍ ഉള്‍പ്പെടെ കേസന്വേഷണത്തിന് സഹായകമാകുന്ന നിര്‍ണ്ണായക വിവരങ്ങള്‍ പ്രതിയില്‍ നിന്ന് ലഭിച്ചതോടെ ഇനി കേസ് വഴിത്തിരിവിലാകുമെന്നാണ് അറിയുന്നത്. കൊലപാതകത്തിന് പ്രതിയെ സഹായിക്കാന്‍ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ ഇനിയുള്ള മണിക്കൂറുകള്‍ നിര്‍ണ്ണായകമാണ്. ഇന്ന് തന്നെ പ്രത്യേക ​അന്വേഷണസംഘം പ്രതിയെ വിശദമായി ചോദ്യംചെയ്യുമെന്നാണ് അറിയുന്നത്.

പ്രത്യേക അന‌്വേഷണ ചുമതലയുള്ള പേരാമ്പ്ര ഡി.വൈ.എസ്.പി ബിജു, കൊയിലാണ്ടി പോലീസ് ഇന്‍സ്പെക്ടര്‍ മെല്‍വിന്‍ ജോസ്, പയ്യോളി ഇസ്പെക്ടര്‍, എസ്ഐ.മാരായ ജിതേഷ്, മനോജ്, പ്രദീപ് കുമാര്‍ തുടങ്ങി 50ല്‍ അധികം പോലീസുകാരുടെ അകമ്പടിയോടെയാണ് പ്രതിയുമായി തെളിവെടുപ്പിനെത്തിയത്. അതിരാവിലെയായിട്ടും നാട്ടുകാരും പരിസരത്തെത്തിച്ചേര്‍ന്നിരുന്നു.

Advertisements
Share news