2050-ൽ ലോകത്തെ ആകെ തൊഴിലുകളിൽ 70 ശതമാനം ന്യൂതന സങ്കേതിക വിഭാഗത്തിലാകും; മുഖ്യമന്ത്രി

2050-ൽ ലോകത്തെ ആകെ തൊഴിലുകളിൽ 70 ശതമാനം ന്യൂതന സങ്കേതിക വിഭാഗത്തിലാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനുദിനം മാറിക്കൊണ്ടിരിക്കുന്നതാണ് സാങ്കേതിക വിദ്യയുടെ ലോകമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസ് ഇന്നൊവേഷൻ ആൻഡ് ടെക്നോളജി നവീകരിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഡിജിറ്റൽ സംവിധാനങ്ങൾ എല്ലാവർക്കും പ്രാപ്തമാക്കാനാകണം. കേരളം നേരിടുന്ന പ്രതിസന്ധികളെ മറികടക്കാൻ ഡിജിറ്റൽ സംവിധാനങ്ങളെ പ്രയോജനപ്പെടുത്താൻ ആകണം. അറിവുകൾ അക്കാദമിക്കകത്ത് പരിമിതിപ്പെടുന്നു. ആ രീതി മാറണം. സങ്കേതിക രംഗത്ത് തനത് ആശയങ്ങൾ ഉണ്ടാകണം’-മുഖ്യമന്ത്രി പറഞ്ഞു.

