മുചുകുന്ന് വാഴയിൽ ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം ഫെബ്രുവരി 22ന് കൊടിയേറും

കൊയിലാണ്ടി: മുചുകുന്ന് വാഴയിൽ ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം ഫെബ്രുവരി 22ന് കൊടിയേറും. 21 ന് കിഴക്കേ വാഴയിൽ വിളക്കിനോട് അനുബന്ധിച്ച് ചിലപ്പതി കാരം വിൽക്കലാമേള. 22ന് പ്രാദേശിക കലാകാരന്മാർ അണിയിച്ചൊരുക്കുന്ന കലാ വിരുന്നുകൾ. 23ന് വിവിധ വെള്ളാട്ടുകൾ, ഇളനീർ കുല വരവുകൾ, മുടി എഴുന്നള്ളത്ത്, താലപ്പൊലി മുടികരിക്കൽ, മുത്തപ്പൻ ക്ഷേത്ര തിറകൾ, രാത്രി 10 ന് നാടകം കോഴിക്കോട് ഭാവി തീയേറ്റേഴ്സ് അവതരിപ്പിക്കുന്ന ഇവൻ രാധേയൻ എന്നിവ നടക്കും. 24ന് മുത്തപ്പൻ ക്ഷേത്ര തിറകൾ, തുടർന്ന് വാളകം കൂടൽ എന്നിവ നടക്കും.
