KOYILANDY DIARY.COM

The Perfect News Portal

കുളങ്കര ഭഗവതി ക്ഷേത്രത്തിൽ തിറ മഹോത്സവം

ഉള്ളിയേരി: ഉള്ളിയേരി കുളങ്കര ഭഗവതി ക്ഷേത്രത്തിലെ തിറ മഹോത്സവം ഫെബ്രുവരി 21 മുതൽ 27 വരെ നടക്കും. ഫെബ്രുവരി 21 ബുധനാഴ്ച കാലത്ത് ഗണപതി ഹേമം. ഉഷ: പുജ. 9 മണിക്ക് കൊടിയേറ്റം. 11 മണിക്ക് കലവറ നിറയ്ക്കൽ. ഉച്ച പുജ, വൈകുന്നേരം 6.20 ന്  ദീപാരാധന, സമൂഹ ലളിതാസഹസ്രനാമം, ഭഗവതി സേവ രാത്രി 8.00 ന് ക്ഷേത സമിതിയുടെ ഭജന.
  • ഫെബ്രുവരി22 വ്യാഴാഴ്ച പ്രതിഷ്ഠാദിനം . പതിവ് പുജകങ്ങൾക്ക് പുറമേ ക്ഷേത്രം തന്ത്രി പുതിയോടത്ത് ഇല്ലത്ത് വിജയൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്തിൽ പ്രതിഷ്ഠകലശം. വൈകീട്ട് ദീപാരാധന, ഭഗവതി സേവ.
  • ഫെബ്രുവരി 23 വെള്ളിയാഴ്ച.പതിവ് പുജകങ്ങൾക്ക് പുറമേ വൈകുന്നേരം 6.30 ന് ദീപാരാധന, ഭദ്രകാളി പൂജ റെനിൽ കണ്ണൂർ ആചാര്യന്റെ മുഖ്യ കാർമ്മികത്തിൽ. രാത്രി 8.30 ന് നാമജപ യജ്ഞവും വിശ്വശാതി പ്രാർത്ഥനയും അഷ്ടോത്തര നാമവലി, ലളിതാ സഹസ്രനാമ ജപം, 108 ലോകശാന്തി മന്ത്രം. തുടർന്ന് പ്രഭാഷണം ബ്രഹ്മശ്രീ സുമേതാമൃത ചൈതന്യ (അമൃതാനന്ദമായി മഠം, കൊയിലാണ്ടി).

  • ഫെബ്രുവരി 24 ശനിയാഴ്ച പതിവ് പൂജകൾ. നാരായണീയ പാരായണം സുമാ ശിവൻ & പാർട്ടി പൊന്നരു തെരു, വൈകിട്ട്  ദീപാരാധ,  വൈകിട്ട് 7 30ന് സംസ്കാര സമ്മേളനം തുടർന്ന് പ്രാദേശിക കലാകാരന്മാർ അവതരിപ്പിക്കുന്ന കലാ വിരുന്ന്
  • ഫെബ്രുവരി 25 ഞായറാഴ്ച പതിവ് പുജകൾ വൈകീട്ട്. ദീപാരാധന, ഭഗവതി സേവ, നാഗ പൂജ ലെവിൻ മുതുകാട് ആചാര്യയുടെ കാർമ്മികത്തിൽ. രാത്രി 8:30ന് ശ്രീമതി ജയശ്രീ  ടീച്ചറും സംഘവും അവതരിപ്പിക്കുന്ന ന്യത്തന്യത്യങ്ങൾ.

  • ഫെബ്രുവരി 26 തിങ്കളാഴ്ച. കാലത്ത് പതിവ് പൂജകൾ. കാലത്ത് 9 മണിക്ക് ശേഷം ഇളനീർ കുല വരവ്. ഉച്ചയ്ക്ക് ഒരു മണിക്ക് ഉച്ച പൂജ. വൈകുന്നേരം 6.30ന് ദീപാരാധന, ഭഗവതിസേവ. 
  • ഫെബ്രുവരി 27 ചൊവ്വാഴ്ച. പുലർച്ചെ ഗണപതി ഹോമം,ഉഷ:പൂജ എട്ടുമണിക്ക് കാവുണർത്തൽ. ഉച്ചപൂജ, പ്രസാദ ഊട്ട്. വൈകുന്നേരം 3.30ന് ഗുരുതിതർപ്പണം, കുട്ടിച്ചാത്തൻ വെള്ളാട്ട്. സന്ധ്യയ്ക്ക് ചെണ്ട വാദ്യത്തിന്റെ അകമ്പടി കൂടിയ താലപ്പൊലി എഴുന്നള്ളത്ത് കിഴക്കേ ഇല്ലത്ത് പരദേവത ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്നു, ഭഗവതിതിറ, ക്ഷേത്ര മാതൃസമിതി  അവതരിപ്പിക്കുന്ന തിരുവാതിരക്കളി. ഗുളികൻ തിറ, കുട്ടിച്ചാത്തൻ തിറ, നാഗത്തിറ, ഗുരു തിറയോട് കൂടി ഉത്സവം സമാപിക്കും.
Share news