KOYILANDY DIARY.COM

The Perfect News Portal

അനധികൃത റേഷന്‍ കാര്‍ഡ്: വീടുകളില്‍ പരിശോധന നടത്തി

കൊയിലാണ്ടി: അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ ഉപയോഗിച്ച് റേഷന്‍ വിഹിതം കൈപ്പറ്റിയ കാര്‍ഡുടമകളുടെ വീടുകളില്‍ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. കീഴരിയൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി 23 വീടുകളില്‍ നടത്തിയ പരിശോധനയില്‍ അനര്‍ഹമായ എട്ട് കാര്‍ഡുകള്‍ പിടിച്ചെടുത്ത് പിഴയടക്കുവാന്‍ നോട്ടീസ് നല്‍കി. കൊയിലാണ്ടി താലൂക്കില്‍ കഴിഞ്ഞ മൂന്നു മാസങ്ങിലായി  അനര്‍ഹമായി റേഷന്‍ വിഹിതം കൈപ്പറ്റിയവരില്‍ നിന്നും 73731 /-  രൂപ പിഴയായി ഈടാക്കി.
പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ചന്ദ്രന്‍ കുഞ്ഞിപ്പറമ്പത്ത്, റേഷനിംങ് ഇന്‍സ്പെക്ടര്‍മാരായ ഒ. കെ നാരായണന്‍, ശ്രീധരന്‍ കെ കെ, ശ്രീനിവാസന്‍ പുളിയുള്ളതില്‍, ജീനക്കാരനായ ശ്രീജിത്ത് കുമാര്‍ കെ പി എന്നിവര്‍ പങ്കെടുത്തു. ഇനിയുള്ള ദിവസങ്ങളിലും പരിശോധന ഊര്‍ജിതമാക്കുമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
Share news