KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ” നവകേരള മിഷൻ ” നഗരസഭാതല സെമിനാർ സംഘടിപ്പിച്ചു

കൊയിലാണ്ടി > നവകേരള മിഷന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ വികസന സെമിനാർ നടത്തി. വാർഡ് വികസന സമിതി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, റെസിഡന്റ്‌സ് അസോസിയേഷൻ, അയൽസഭ, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ പ്രവർത്തകന്മാർ തുടങ്ങി നിരവധി ആളുകൾ പങ്കെടുത്ത ശ്രദ്ധേയമായ സെമിനാർ വവിധ വിഷയങ്ങളിൽ സുദീർഘമായ വിലയിരുത്തലുകൾ നടത്തി. വിദ്യാഭ്യാസ മേഖലയിലെ വളർച്ച, പരിസ്ഥിതി പ്രശ്‌നങ്ങൾ ആരോഗ്യമേഖലയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, തൊഴിൽ മേഖലയിലെ പ്രശ്‌നങ്ങൾ, കുടിവള്ളം, തണ്ണീർത്തട സംരക്ഷണം, അംഗൻവാടി കുട്ടികളുടെ പരിപാലനം, കൊയിലാണ്ടി പട്ടണത്തിന്റെ സമഗ്ര വികസനം എന്നിവയുടെ വികസനം ദീർഘവീക്ഷണത്തോടെ നടത്തിയെടുക്കാൻ സെമിനാറിൽ വളരെനല്ല നിരവധി നിർദ്ദേശങ്ങളാണ് ഉയർന്നത്.
കൊയിലാണ്ടി ഇ. എം. എസ്. സ്മാരക ടൗൺഹിളിൽ നടന്ന പരിപാടിയിൽ നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ അദ്ധ്യക്ഷതവഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എൻ. കെ. ഭാസ്‌ക്കരൻ, വി. സുന്ദരൻ, ദിവ്യ ശെൽവരാജ്, വി. കെ. അജിത. കൗൺസിലർമാരായ മാങ്ങോട്ടിൽ സുരേന്ദ്രൻ, അഡ്വ: കെ. വിജയൻ. രാഷ്ട്രീയ സാംസ്‌ക്കാരിക പ്രവർത്തകരായ പി. വി. മാധവൻ, അഡ്വ: സുനിൽ മോഹൻ, ടി. വി. ദാമോദരൻ, അഡ്വ: സുനിൽ മോഹൻ, സി. സത്യചന്ദ്രൻ ശശി കോട്ടിൽ, ഡോ: സച്ചിൻ ബാബു, ഡോ: പി. കെ. ഷാജി, വി. പി. ഉണ്ണി കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ വൈസ് ചെയർപേഴ്‌സൺ വി. കെ. പത്മിനി സ്വാഗതവും മുൻസിപ്പൽ സെക്രട്ടറി ഷെറിൻ ഐറിൻ സോളമൻ നന്ദിയും പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *