KOYILANDY DIARY.COM

The Perfect News Portal

സർക്കാർ വയനാട്ടിലെ ജനങ്ങൾക്കൊപ്പം; എം വി ഗോവിന്ദൻ

സർക്കാർ വയനാട്ടിലെ ജനങ്ങളുടെ ആശങ്കയ്ക്ക് ഒപ്പമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. കേന്ദ്രവും സംസ്ഥാനവും യോജിച്ച് ഫലപ്രദമായ പദ്ധതി തയ്യാറാക്കണമെന്നും കേന്ദ്രം ഫലപ്രദമായി വിഷയത്തെ കൈകാര്യം ചെയ്യുന്നില്ലെന്നും എം വി ഗോവിന്ദൻ  പറഞ്ഞു. പരിമിതിക്കകത്ത് നിന്ന് കൊണ്ട് സംസ്ഥാനം സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്.

മുഖ്യമന്ത്രി തന്നെ യോഗം വിളിച്ചത് ഇതിന്റെ ഭാഗമായാണ്. പ്രതിഷേധത്തിന്റെ മറവിൽ തെറ്റായ പ്രവണതകൾ ഉണ്ടാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹവും കൊണ്ടുള്ള പ്രതിഷേധം ശരിയല്ല. അക്രമാസക്തമായ സമരങ്ങൾ ജനശ്രദ്ധ തിരിച്ചു വിടും. യുഡിഎഫ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ മാസം തന്നെ സി പി ഐ എം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും തെരഞ്ഞെടുപ്പിനെ നേരിടാൻ സി പി ഐ എം തയ്യാറെടുപ്പുകൾ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

Share news