തോട്ടപ്പള്ളി കരിമണല്‍ ഖനനം; സിപിഐ എം നിലപാടില്‍ മാറ്റമില്ലെന്ന് എംഎ ബേബി

തിരുവനന്തപുരം: തോട്ടപ്പള്ളി കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് സിപിഐ എം നിലപാടില്‍ മാറ്റമില്ലെന്ന് എംഎ ബേബി പറഞ്ഞു. കുട്ടനാട്ടിലെ വെള്ളം ഒഴുകിപ്പോകാന്‍ തോട്ടപ്പള്ളിയിലെ മണ്ണ് നീക്കണം. അതിന് പൊതുമേഖല കമ്പനിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ കമ്പനിക്ക് അനുമതിയില്ല. മണ്ണ് നീക്കുന്നതിന് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ എന്ന് മന്ത്രി രാജീവിനോട് ചോദിക്കാമെന്നും എം.എ. ബേബി വ്യക്തമാക്കി.
