KOYILANDY DIARY.COM

The Perfect News Portal

നടുവത്തൂർ തെരു ശ്രീ ഗണപതി പരദേവത ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: നടുവത്തൂർ തെരു ശ്രീ ഗണപതി പരദേവത ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ഫെബ്രുവരി 17 ശനിയാഴ്ച 6 മണിക്ക് ദീപാരാധന, 6 .30ന് ഭഗവതിസേവ. തുടർന്ന് 7 മണിക്ക് യെസ് ബാൻഡ് കോഴിക്കോട് അവതരിപ്പിക്കുന്ന ഗാനമേള. ഫെബ്രുവരി 18 ഞായറാഴ്ച കാലത്ത് പള്ളി ഉണർത്തൽ, ഗണപതിഹോമം, 12 മണിക്ക് ഉച്ച പൂജ, വൈകുന്നേരം 5 മണിക്ക് ഇളനീർ കുല വരവ്, മലക്കളി, പൊതുജന വരവ്, ആറുമണിക്ക് ദീപാരാധന 7മണിക്ക് മെഗാ തിരുവാതിര, 7. 30ന് നട്ടത്തിറ, രാത്രി 12 മണിക്ക് തായമ്പക. ഒരുമണിക്ക്  കനലാട്ടം. 2.30ന്  പരദേവതയുടെ തിരിച്ചെഴുന്നള്ളത്ത്. 3.30 വെള്ളകെട്ട്. 5 മണിക്ക് ചാന്ത് കോലം തിറ. ഫെബ്രുവരി 19 തിങ്കളാഴ്ച കാലത്ത്‌ കലശം, വെള്ളാട്ടം, എണ്ണ അഭിഷേകം. ഇളനീർ അഭിഷേകത്തോട് കൂടി ഉത്സവത്തിന് പരിസമാപ്തിയാവും.  

Share news