എ.കെ.ജി സ്പോർട്സ് സെൻ്റർ കൊയിലാണ്ടി മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു

കൊയിലാണ്ടി: എ.കെ.ജി സ്പോർട്സ് സെൻ്റർ കൊയിലാണ്ടി, 2024-25 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കെ.പി മെമ്പറായി ചേർന്നുകൊണ്ട് മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. എ.കെ.ജി സ്പോർട്സ് സെൻ്റർ പ്രസിഡണ്ട് അഡ്വ. എൽ.ജി. ലിജീഷ് മെമ്പർഷിപ്പ് ഫോറം ഏറ്റുവാങ്ങി.

നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, നഗരസഭ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ. ഷിജു, എ.കെ.ജി സ്പോർട്സ് സെൻ്റർ കൺവീനർ എ.പി. സുധീഷ്, യു.കെ. ചന്ദ്രൻ, റിഷിദാസ്, വിനോദ് എന്നിവർ പങ്കെടുത്തു. മെമ്പർഷിപ്പ് കാമ്പയിൻ ഫെബ്രുവരി 15 മുതൽ മാർച്ച് 15 വരെയാണ് നടക്കുന്നത്.
