ബിജെപിയിൽനിന്ന് രാജിവച്ച നടി ഗൗതമി എഐഎഡിഎംകെയിൽ

ചെന്നൈ: ബിജെപിയിൽനിന്ന് രാജിവച്ച നടി ഗൗതമി എഐഎഡിഎംകെയിൽ ചേർന്നു. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ ചെന്നൈയിലെ ഓഫീസിൽ എത്തിയാണ് അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബിജെപിയുമായുള്ള നീണ്ടകാലത്തെ ബന്ധം ഗൗതമി ഉപേക്ഷിച്ചത്. സംസ്ഥാന നേതൃത്വവുമായുള്ള നിരന്തര പ്രശ്നങ്ങളെ തുടർന്നായിരുന്നു നടപടി.
