KOYILANDY DIARY.COM

The Perfect News Portal

കേന്ദ്രത്തിന്റേത് വികലമായ സാമ്പത്തിക നയം; മന്ത്രി പി പ്രസാദ്

കേന്ദ്രത്തിന്റേത് വികലമായ സാമ്പത്തിക നയമെന്ന് മന്ത്രി പി പ്രസാദ്. ഈ നയം റബ്ബർ മേഖലയെ പ്രതിസന്ധിയിലാക്കിയെന്നും കേരളത്തെ സാമ്പത്തികമായി ഞെരുക്കിയെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. റബ്ബർ ഇറക്കുമതി പരിമിതപ്പെടുത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെന്നും റബ്ബർ ബോർഡ് ആസ്ഥാനം കേരളത്തിൽ നിന്ന് മാറ്റാൻ ശ്രമം നടന്നുവെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനം ഇടപെട്ടതോടെ ഈ നീക്കം കേന്ദ്രം ഉപേക്ഷിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

കേരളത്തിലെ റബ്ബർ കർഷകർക്ക് പാക്കേജ് നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെന്നും അനുഭാവപൂർവമായ നിലപാടല്ല ഉണ്ടാകുന്നത്, അങ്ങേയറ്റം നിഷേധാത്മകമായ സമീപനമാണ് കേന്ദ്രത്തിന്റേത് എന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Share news