ഷുഹൈബ് രക്തസാക്ഷിത്വ ദിനം ആചരിച്ചു

കൊയിലാണ്ടി: യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് അനുസ്മരണവും പുഷ്പാർച്ചനയും പെരുവട്ടൂരിൽ വെച്ച് നടന്നു. യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നോർത്ത് മണ്ഡലം പ്രസിഡണ്ട് ഷംനാസ് എം പി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കോൺഗ്രസ്സ് കൊയിലാണ്ടി നോർത്ത് മണ്ഡലം പ്രസിഡണ്ട് രജീഷ് വെങ്ങളത്തുകണ്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡണ്ട് തൻഹീർ കൊല്ലം അനുസ്മരണ പ്രഭാഷണം നടത്തി. ദളിത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് വി ടി സുരേന്ദ്രൻ, മിഥുൻ പെരുവട്ടൂർ, സിബിൻ പെരുവട്ടൂർ എന്നിവർ ശുഹൈബിനെ അനുസ്മരിച്ചു സംസാരിച്ചു.
