ആന്തട്ട ഗവ. യു.പി. സ്കൂളിൽ പുതുതായി നിർമ്മിച്ച മിനി കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ആന്തട്ട ഗവ. യു.പി. സ്കൂളിൽ പുതുതായി നിർമ്മിച്ച മിനി കമ്പ്യൂട്ടർ ലാബിൻ്റെ ഉദ്ഘാടനം മുൻ എം.എൽ.എ കെ. ദാസൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് എ. ഹരിദാസ് അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ പി. വിശ്വൻ മാസ്റ്റർ, പന്തലായനി ബി.പി.സി ദീപ്തി, കെ.ജി.ബി മാനേജർ ഡിക്സൺ ഡേവിസ്, എം. കെ. വേലായുധൻ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എം. ജി ബൽരാജ് സ്വാഗതവും പി.ടി.കെ രാജേഷ് നന്ദിയും പറഞ്ഞു.
