KOYILANDY DIARY.COM

The Perfect News Portal

മലപ്പുറത്ത് രണ്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു

മലപ്പുറം കൊണ്ടോട്ടി പുളിക്കലിൽ രണ്ട് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. പെരിന്തൽമണ്ണ തൂത സ്വദേശി സുഹൈൽ – ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമർ ആണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടുമുറ്റത്ത് കളിക്കുന്നതിനടിയിൽ പാമ്പ് കടിക്കുകയായിരുന്നു. കുട്ടി കരയുന്നത് കേട്ട് ഓടിയെത്തിയ രക്ഷിതാക്കൾ കാലിൽ പാമ്പ് കടിയേറ്റ പാട് കണ്ടു. ഉടൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

Share news