മൂടാടി ഗ്രാമപഞ്ചായത്ത് മത്സ്യതൊഴിലാളിക്ക് ഫൈബർ വള്ളം വിതരണം ചെയ്തു

മൂടാടി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യതൊഴിലാളിക്ക് ഫൈബർ വള്ളം വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. സ്ഥിര സമിതി അധ്യക്ഷ രായ എം.കെ. മോഹനൻ, എം.പി.അഖില, വാർഡ് മെമ്പർ റഫീഖ് പുത്തലത്ത് എന്നിവർ സംസാരിച്ചു. ഫിഷറീസ് സബ് ഇൻസ്പെക്ടർ ജയപ്രകാശ് സ്വാഗതം പറഞ്ഞു.
