പാണക്കാട് പൂക്കോയ തങ്ങൾ പാലിയേറ്റീവ് വളണ്ടിയർ സംഗമം നടത്തി

ചേമഞ്ചേരി: വളണ്ടിയർ സംഗമം നടന്നു. വി കെയർ ചാരിറ്റബിൾ സൊസൈറ്റി ചേമഞ്ചേരിയുടെ കീഴിലുള്ള പാണക്കാട് പൂക്കോയ തങ്ങൾ പാലിയേറ്റീവ് വളണ്ടിയർ സംഗമം പുറക്കാട് അകലാപുഴഹൗസ് ബോട്ടിൽ നടന്നു. ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ സംഗമം ഉദ്ഘാടനം ചെയ്തു. വികെയർ ചെയർമാൻ വെങ്ങളം റഷീദ് അധ്യക്ഷത വഹിച്ചു. മണ്ഡലം ലീഗ് ജനറൽ സെക്രെട്ടറി സി ഹനീഫ മാസ്റ്റർ മണ്ഡലം കോ ഓഡിനേറ്റർ ഹാഷിം കോയ തങ്ങൾ എന്നിവർ സംസാരിച്ചു.

കൊയിലാണ്ടി നഗരസഭ മുനിസിപ്പൽ കൗൺസിലർ എ. അസീസ് മാസ്റ്റർ, എൻ പി ജാഫർ ദാരിമി, പിടിഎച്ച് ജില്ലാ കോ-ഓഡിനേറ്റർ എം ടി മുഹമ്മദ് മാസ്റ്റർ എന്നിവർ ക്ലാസെടുത്തു. ആലികോയ ഹിദായത്ത്, കെ കെ മുഹമ്മദ് കൊളക്കാട്, ടി എം ലത്തീഫ് ഹാജി, മൂസ്സ മുക്കാടി എന്നിവർ സംസാരിച്ചു.
ജനറൽ കൺവീനർ എം. പി മൊയ്തീൻകോയ സ്വാഗതവും റഹീന അഷറഫ് നന്ദിയും പറഞ്ഞു. പാലിയേറ്റീവ് യൂണിറ്റിന്റെ സാമ്പത്തിക സമാഹരണത്തിന്റെ ഭാഗമായി വിശുദ്ധ റംസാനിൽ നോമ്പ് തുറക്ക് ഈത്തപഴം ചലഞ്ച് നടത്താനും തീരുമാനിച്ചു.
