KOYILANDY DIARY.COM

The Perfect News Portal

വഴിയോര കച്ചവടത്തിനെതിരെയ വടകരയിൽ വ്യാപാരികളുടെ പ്രതിഷേധ മാർച്ച്

വടകര: വഴിയോര കച്ചവടത്തിനെതിരെ വടകരയിൽ വ്യാപാരികളുടെ പ്രതിഷേധ മാർച്ച്. വടകര മുൻസിപ്പൽ ഓഫീസിലേക്ക് നടന്ന മാർച്ച് വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റി അംഗം സി.കെ. വിജയൻ ഉദ്ഘാടനം ചെയ്‌തു. കരിപ്പള്ളി രാജൻ അധ്യക്ഷത വഹിച്ചു.  

വഴിയോര കച്ചവടം നിയന്ത്രിക്കുക, മാലിന്യമില്ലാത്ത വ്യാപാര സ്ഥാപനങ്ങളിൽ യൂസർ ഫീസ് ഒഴിവാക്കുക, വ്യാപാര ലൈസൻസിന് വെയിസ്റ്റ് ബിന്നും ഹരിത കർമസേന രജിസ്ട്രേഷനും നിർബന്ധമാക്കിയ ഉത്തരവിൽ ആവശ്യമായ ഭേദഗതി വരുത്തുക, ജിഎസ്ടിയിൽ നിലനിൽക്കുന്ന അപാകതകൾ പരിഹരിക്കുക,

പഞ്ചായത്ത് മുനിസിപ്പൽ ലൈസൻസുകൾ 5 വർഷമായി പുനർനിർണയിക്കുക, വികസനാവശ്യങ്ങൾക്കായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച് സംഘടിപ്പിച്ചത്. വി. അസീസ് സ്വാഗതവും കെ.എൻ. വിനോദ് നന്ദിയും പറഞ്ഞു. 

Advertisements
Share news