KOYILANDY DIARY.COM

The Perfect News Portal

പി. വി. സുധൻ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും സംഘടിപ്പിച്ചു

കൊയിലാണ്ടി: ഓൾ കേരള റീട്ടയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്ക് വൈസ് പ്രസിഡണ്ടും, റേഷൻ സംരക്ഷണ സമിതി പ്രസിഡണ്ടും, ജില്ലാ കമ്മിറ്റി അംഗവുമായ പി. വി. സുധൻ അനുസ്മരണവും ഫോട്ടോ അനാച്ഛാദനവും നടന്നു. കൊയിലാണ്ടി നഗരസഭ ടൗൺഹാളിൽ വെച്ച് നടന്ന പരിപാടി AKRRDA സംസ്ഥാന പ്രസിഡന്റും മുൻ എം ൽ എ യുമായ ജോണി നെല്ലൂർ ഉത്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ്‌ രവീന്ദ്രൻ പുതുക്കോട് അധ്യക്ഷത വഹിച്ചു. 
ഫോട്ടോ അനാച്ഛദനം കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട് നിർവഹിച്ചു. ഉള്ളിയേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് സി. അജിത മുഖ്യ പ്രഭാഷണം നടത്തി. കെ. പി. അഷ്‌റഫ്‌, എൻ. മുഹമ്മദലി, പവിത്രൻ വി. എം, കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസർ ചന്ദ്രൻ കുഞ്ഞിപറമ്പത്ത്, നഗരസഭ കൗൺസിലർ വി. പി. ഇബ്രാഹിം കുട്ടി, പി. അരവിന്ദൻ, വി. പി. ഭാസ്കരൻ, ടി. സുഗതൻ,  സി. കെ. വിശ്വൻ, സുനിൽ കുമാർ എം. പി, അസീസ് കാന്തപുരം,
കെ. പി. ബാബു, ടി. മോഹനൻ, മാലേരി മൊയ്‌തു, കെ. കെ. പരീത്, യു. ഷിബു, കെ. ജനാർദ്ദനൻ, വി. എം. ബഷീർ , കെ. കെ. പ്രകാശൻ, പി. ർ റഷീദ് , വി. പി. നാരായണൻ, അബ്രഹാം, അഡ്വ. ടി. ഹരിദാസ്, സതീഷ് കന്നൂർ, ഒ. എ ശിവദാസ്, മാധവകുറുപ്പ്, രാമചന്ദ്രൻ മാസ്റ്റർ, സി. കെ. ബാലകൃഷ്ണൻ, അസ്സയിനാർ പാറക്കൽ, മുഹമ്മദ് എന്നിവർ സംസാരിച്ചു. AKRRDA സംസ്ഥാന സെക്രട്ടറി പി. പവിത്രൻ സ്വാഗതവും താലൂക്ക് വർക്കിംങ് പ്രസിഡണ്ട് ശശി മങ്ങര നന്ദിയും പറഞ്ഞു.
Share news