KOYILANDY DIARY.COM

The Perfect News Portal

ഡോ. വന്ദന ദാസിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: ഡോ. വന്ദന ദാസിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. വന്ദനയുടെ അച്ഛന്‍ നല്‍കിയ ഹര്ജിയാണ് ഹൈക്കോടതി തള്ളിയത്.  അപൂര്‍വ്വമായ സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. പോലീസിന് വീഴ്ച സംഭവിച്ചുവെന്ന ഹര്‍ജിക്കാരന്റെ ആരോപണത്തില്‍ കഴമ്പില്ല. നിലവില്‍ നടക്കുന്ന പോലീസ് അന്വേഷണത്തില്‍ കോടതി ഇടപെടേണ്ട സാഹചര്യമില്ലെന്നും ഹര്‍ജി തള്ളവെ കോടതി ചൂണ്ടിക്കാട്ടി.

നിലവിലെ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും വീഴ്ച പറ്റിയ പോലീസുകാരെ സംരക്ഷിക്കാന്‍ ആണ് അന്വേഷണ സംഘം ശ്രമിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. കൂടാതെ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷയും ഹൈക്കോടതി തള്ളി. അന്വേഷണം കാര്യക്ഷമമാണെന്നും രക്ഷിതാക്കള്‍ക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ അത് കേള്‍ക്കാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

Share news