കൊയിലാണ്ടി നെസ്റ്റിന്റെ നേതൃത്വത്തിൽ ”അയൽക്കണ്ണികൾ” കൂട്ടായ്മ സംഘടിപ്പിച്ചു

കൊയിലാണ്ടി നെസ്റ്റിന്റെ നേതൃത്വത്തിൽ ”അയൽക്കണ്ണികൾ” കൂട്ടായ്മ സംഘടിപ്പിച്ചു. ജീവിതം എല്ലായ്പ്പോഴും അനിശ്ചിതത്വത്തിലാണ്. അപകടങ്ങളോ രോഗങ്ങളോ ഒരു കുടുംബത്തിൻ്റെ സന്തുലിതാവസ്ഥ തകർക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ വൈകാരിക പിന്തുണയും പ്രായോഗിക സഹായവും വാഗ്ദാനം ചെയ്യുന്ന ഒരു അയൽക്കാരുടെയും സുഹൃത്ത് കൂട്ടായ്മയുടെയും പങ്കും നിർണായകമാണ്. ഇത്തരം വിഷയങ്ങളിൽ യുവതലമുറയ്ക്കുള്ള പങ്കും വളരെ വലുതാണ്.

ഇതിനെ കുറിച്ച് ചർച്ച ചെയ്യുവാനും നല്ലൊരു തലമുറയെ വാർത്തെടുക്കുവാനുമായി കൊയിലാണ്ടി നെസ്റ്റിന്റെ നേതൃത്വത്തിൽ സാന്ത്വനമേകാൻ ”അയൽക്കണ്ണികൾ” കൂട്ടായ്മ വെള്ളിലാട്ടു താഴെ ഗോപാലന്റെ വീട്ടിൽ വച്ചു ചേർന്നു. മുപ്പതോളം പേർ പങ്കെടുത്ത മീറ്റിങ്ങിലൂടെ രോഗി പരിചരണത്തിന്റെയും വയോജന സംരക്ഷണത്തിന്റെയും അവബോധം അവരിലേക്കെത്തിക്കാൻ സാധിച്ചു.
