ടി.കെ മജീദിനെ അനുസ്മരിച്ചു
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് അംഗവും കോൺഗ്രസ് നേതാവുമായിരുന്ന ടി കെ മജീദിന്റെ ഒന്നാം ചരമവാർഷികം ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ചേലിയയിൽ നടന്ന അനുസ്മരണ സമ്മേളനം ഡിസിസി പ്രസിഡണ്ട് അഡ്വ. കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് മണ്ഡലം പ്രസിഡണ്ട് പ്രമോദ് വി പി അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ കെപിസിസി അംഗം റിജിൽ മാക്കുറ്റി മുഖ്യപ്രഭാഷണം നടത്തി. എൻ മുരളീധരൻ, സി വി ബാലകൃഷ്ണൻ, അബ്ദുൽ ഷുക്കൂർ, മജു കെ എം, സുഭാഷ് കെ വി, പിഎം ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വെച്ച് ഫോക്ക് ലോർ അക്കാദമി അവാർഡ് നേടിയ കെ കുഞ്ഞിo ബാലനെയും, മിമിക്രി കലാകാരനും തെരുവ് നർത്തകനുമായ കാഞ്ഞിരാറു കുനി രാഘവനെയും ആദരിച്ചു.
